കുര്യന്‍ കാക്ക പറഞ്ഞ കഥകള്‍ ( ഭാഗം ഒന്ന് ) :
ഞങ്ങളുടെ കമ്പനി അതിനെ പറ്റി പറഞ്ഞാല്‍ ഈ നാട്ടില്‍ വളരെ അപൂര്‍വ്വം ആളുകള്‍ക്കേ ഇത് പോലൊരു കമ്പനിയില്‍ ജീവിതം ചെലവിടാന്‍ അവസരം കിട്ടൂ. കാരണം വേറെ ഒന്നും കൊണ്ടല്ല, ഞങ്ങളുടെ സ്പോണ്‍സര്‍ ഇപ്പൊള്‍ അബ്ദുല്ല രാജാവാണ്. അത് തന്നെ ഒരു ഗമയാണ്. പിന്നെ ഞങ്ങളുടെ താമസസ്ഥലത്ത് കറുപ്പന്മാരെ പേടിക്കെണ്ട, ആരേയും പേടിക്കാതെ കിടന്നുറങ്ങാം. കമ്പനി തന്നെ നിയമിച്ച കാവല്‍ പൊലീസ്കാര്‍ ഉണ്ട്. പിന്നെ ഭക്ഷണം, അത് വളരെ ഹാപ്പിയാണ്. ആഴ്ച്ചയില്‍ മൂന്ന് ദിവസം മട്ടണ്‍, മൂന്ന് ദിവസം ചിക്കന്‍, ഒരു ദിവസം മീന്‍.
ഞാന്‍ വളരെ സങ്കടത്തോടെ ഓര്‍ക്കാറുണ്ട് , എത്രയോ പേര്‍ 200,250 റിയാലിന് മരുഭൂമിയില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍. റൊട്ടിയും ഒട്ടകപാലും മാത്രം കുടിച്ച് വര്‍ഷങ്ങളോളം മരുഭൂമിയില്‍ കഴിച്ച്കൂട്ടുന്നവര്‍. അവരുടെ സ്പോന്‍സര്‍മാരെയൊക്കെ വെടിവെച്ച് കൊല്ലണം. കാരണം മാധ്യമം പത്രത്തില്‍ അടുത്ത ദിവസം ഞാനൊരു വാര്‍ത്ത കണ്ടു, അഞ്ച് വര്‍ഷം മരുഭൂമിയില്‍ കുടുങ്ങിയ ഒരു യുവാവിന്റെ, എത്ര ദയനീയമായിരിക്കും അയാളുടെ അവസ്ഥ......?
ഞങ്ങളുടെ കമ്പനിയില്‍ പത്രം പോലും ഫ്രീയാണ്. ഞങ്ങളുടെ കമ്പനിയുടെ മാനേജര്‍ സധാസമയവും ജാഗ്രതയിലാണ് ഞങ്ങളുടെ കാര്യത്തില്‍. ആഴ്ച്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍ വരും, കാരണം കമ്പനിയില്‍ ആരും ഒരസുഖവും വന്ന് ചികിത്സ കിട്ടാതെ മരിക്കരുതല്ലോ ? പിന്നെ മനുഷ്യാവകാശം എന്തെല്ലാം പൊല്ലാപ്പാണ്.......
ഞങ്ങളുടെ കമ്പനിയില്‍ ആറായിരത്തോളം ജോലിക്കാറുണ്ട്. അതില്‍ പതിനഞ്ചും ഇരുപതും കൊല്ലത്തെ സര്‍വ്വീസ് ഉള്ളവര്‍ മുതല്‍ ഇന്നലെ ജോയിന്‍ ചെയ്തവര്‍ വരെ ഉണ്ട്. കമ്പനി രാജാവിന്റേതാണെങ്കിലും സൌദി വല്‍ക്കരണം കാരണം കണക്ക് പ്രകാരം സൌദികളെ വെക്കണം എന്ന നിയമം വളരെ കര്‍ഷനമാണ്, അതിനാല്‍ ധാരാളം സൌദികളും ജോലിക്കുണ്ട്. പിന്നെ അവരുടെ സൌകര്യാര്‍ത്ഥം അവരുടെ താമസം വേറെ ഒരു കെട്ടിടത്തില്‍ ആണെന്ന് മാത്രം. ഞങ്ങള്‍ മലയാളികള്‍ തന്നെ എണ്ണൂറില്‍ അധികമുണ്ട്. അത് കൂടാതെ വേറെ ബ്രാഞ്ചുകളില്‍ വേറേയും , എല്ലാവരും സന്തോഷവാന്മാര്‍ . പിന്നെ എന്താണ് ശമ്പളം ഇത്തിരി കുറവാണ്, എന്നാലും ഉള്ളത് കറക്റ്റ് കിട്ടും. ഒരു ദിവസം പോലും വൈകില്ല. അത് പിന്നെ രാജാവിന്റേതായത് കൊണ്ട് പണത്തിന് പഞ്ചമില്ലല്ലോ?
ഞങ്ങള്‍ മലയാളികള്‍ക്ക് വേണ്ടി മെസ്സ് വേറെ തന്നെയാണ്. നല്ല കേരളീയ സ്റ്റൈല്‍ സാധനങ്ങളെല്ലാം കമ്പനി തന്നെ ഞങ്ങള്‍ക്ക് തരും. ഞങ്ങള്‍ കമ്പനിയില്‍ തന്നെയുള്ള ഒരുത്തനെ പിടിച്ച് പണ്ടാരി ആക്കി . ഞങ്ങളുടെ മെസ്സില്‍ നാല്പത് പേരുണ്ട്. പണ്ടാരി കമ്പനിയില്‍ ജോലിയില്‍ ചേര്‍ന്നിട്ട് നാല് വര്‍ഷമായി , അഗ്രിമെന്റ് രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. ജോലി നാട്ടിലുള്ള ട്രാവല്‍ ഏജന്റ് ഏര്‍പ്പാടാക്കി കൊടുത്തതാണ്. അലിയെന്നാണ് അദ്ദേഹത്തിന്റെ പേര്. അളിയന്‍ അയച്ച് കൊടുത്ത ഫ്രീ വിസ സര്‍വ്വീസ് ചെയ്യാന്‍ അടുത്തുള്ള ട്രാവത്സില്‍ പോയതാണ്. അയാള്‍ക്ക് അലിയെ കണ്ടപ്പോള്‍ തന്നെ അങ്ങ് ഇഷ്ട്പ്പെട്ടു. അയാള്‍ പറഞ്ഞു “ ഞാന്‍ എല്ലാവരോടും ഇരുപത്തിയയ്യായിരം രൂപയാണ് സര്‍വ്വീസിനും ടിക്കറ്റിനും കൂടെ വാങ്ങുന്നത്. നീ പുതുതായി പോവുകയല്ലേ.... മാത്രവുമല്ല നീ നമ്മുടെ മതക്കാരനും ആണല്ലോ......അത് കൊണ്ട് നീ പതിനായിരം തന്നാല്‍ മതി .” അലിയുടെ സന്തോഷം പറയാനുണ്ടായിരുന്നില്ല. ഈ കാശില്ലാതോട്ത്ത് ഇങ്ങിനെ ഒരു സഹായം. ഇതാണ് പടച്ചോന്റെ പണി..............................
( തുടരും..... )
Tuesday, February 24, 2009
Sunday, December 7, 2008
Friday, September 19, 2008
ഒരപൂര്‍വ്വ രക്ഷപ്പെടല്‍.....!!!!!!!!!!
അതെ, അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു. ജനുവരി പതിനൊന്ന്. എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സംഭവത്തില്‍ ഒന്ന്. അതി ഭയാനകരമായ ഒരു ആക്സിഡെന്റ്. ഈ ഫോട്ടോയില്‍ നിങ്ങള്‍ക്ക് കാണുന്നില്ലേ.......???????? ഇതായിരുന്നു എന്റെ വണ്ടിയുടെ രൂപം. ആന്ന് പുലര്‍ച്ച ( നാലു മണിക്ക് ) ഞാന്‍ എഴുന്നേറ്റ് കുളിച്ചു കസ്സീമില്‍ (ഒരു സ്ഥലം) പൊവുകയായിരുന്നു. ഓരുപാട് ദൂരം പിന്നിട്ടു. ഏകതേശം ഒരു എട്ടര ആയിക്കാണും. ഏന്റെ കൂടെയുള്ള ഒരു പയ്യനാണ് വണ്ടി ഓടിച്ചിരുന്നത്. പിന്നെ ഒന്നും ഒര്‍മ്മയില്ല വണ്ടി ഒരു നാലഞ്ച് വട്ടം കറങ്ങിക്കാണും. പിന്നെ....... പോലീസും ബഹളവും............... ബട്ട് അള്ളാഹുവിന്റെ സഹായം കൊണ്ട് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒന്നും സംഭവിച്ചില്ല... !!!!!!!! താങ്ക് ഗോഡ്!!!!!
പിന്നെ ഈ സംഭവത്തോടെ എനിക്കു നിങ്ങളോട് പറയാനുള്ളത് :വണ്ടി ഓടിക്കുന്നവരും, കൂടെ ഇരിക്കുന്നവരും ബെല്‍റ്റ് ഇടുവാന്‍ മറക്കരുത്.
Wednesday, September 10, 2008
ഇതും ഒരു നോമ്പ് കാലം..........
വിമാനത്തിന്റെ ഏസിയില്‍ നിന്നും പുറത്ത് ഇറങ്ങിയപ്പോഴേ മനസ്സിലായി വെയിലിനെ നോമ്പ് തളര്‍ത്തിയിട്ടില്ലെന്ന്. പക്ഷെ ചിലരുടെയെങ്കിലും മുഖത്ത് ഒരു ക്ഷീണം കാണുന്നുണ്ട്. ഒരുപാട് നേരത്തെ കസ്റ്റംസ് ചെക്കിംഗ് എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ സമയം ഏകദേശം മൂന്ന് മണി ആയിരിക്കും. വെള്ളം വറ്റിയ കണ്ണോട് കൂടി ഒരുപാട് ആളുകള്‍ സ്വീകരിക്കാന്‍ കാത്തു നില്‍പ്പുണ്ട്. അവരുടെ ഇടയിലേക്ക് തുറിച്ച കണ്ണുമായി ഞാന്‍ പരതി നോക്കി. അതിലൊന്നും എന്നെ പരതുന്ന കണ്ണുകള്‍ ഞാന്‍ കണ്ടില്ല. അവരെ പറഞ്ഞിട്ടും കാര്യമില്ല. മൂന്ന് തവണ ടിക്കറ്റ് ഓകെ ആക്കി ക്യാന്‍സല്‍ ചെയ്തതല്ലേ. ലഗ്ഗേജും തള്ളി ഞാന്‍ പുറത്തേക്ക് നടന്നു. അവിടെ കണ്ണിനു കുലിര്‍മ തരുന്നത് കാണാതിരിക്കാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട് മുട്ടുന്ന മകനേയും,ഭര്‍ത്തവിനേയും പരസ്പരം കെട്ടിപിടിച്ച് പറയാനുള്ളതെല്ലാം ഒരു കണ്ണീരില്‍ ഒതുക്കുന്ന ആ രംഗം ഏത് പ്രവാസിക്കും മനസ്സിന്റെ ഉള്ളില്‍ ഒരു വേദന രൂപപ്പെടുത്തും. നേരെ ടാക്സിയുടെ അടുത്ത് ചെന്ന് നാട്ടിലേക്കുള്ള ചാര്‍ജ് പറഞ്ഞുറപ്പിച്ച് ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടു. ഡിക്കി തുറന്ന് ഡ്രൈവര്‍ കുറച്ച് അകലേക്ക് മാറി നിന്നു. പെട്ടി ഡിക്കിയില്‍ വെക്കാന്‍ ഒരു കൈ സഹായിക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു :"അയ്യോ..... അത് പ്രശ്നമാകും, അത് അവരുടെ പണിയാണ്. നിങ്ങള്‍ക്ക് ഒറ്റക്ക് കയറ്റാമെങ്കില്‍ കയറ്റിക്കോളൂ, പ്രശ്നമില്ല". വിമാനത്തില്‍ വലിയ പെട്ടി കയറ്റാത്തത് കൊണ്ട് ഞാന്‍ കഷ്ടിച്ച് അത് ഡിക്കിയില്‍ കയറ്റി ഇട്ടു. യാത്രക്കിടെ ഡ്രൈവര്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. "എനിക്ക് ആ പെട്ടി പിടിച്ചു തരാന്‍ കഴിയാഞ്ഞിട്ടല്ല, എനിക്ക് മൂന്ന് മക്കളാണ്. അവന്‍മാര്‍ അവിടെ ജോലി ചെയ്യാന്‍ അനുവദിക്കില്ല". ഇതെല്ലാം കേട്ട് ഒന്നു കണ്ണടച്ച് തുറന്നപ്പോഴേക്കും വീടിന്റെ ഭാഗത്തേക്ക് തിരിയാനുള്ള വഴിയെത്തിയിരുന്നു. ആ ചെറിയ അങ്ങാടിയിലൂടെ അമ്പാസ്സഡര്‍ കടന്ന് പോകുന്നതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. പണ്ടൊക്കെ ആ ചെമ്മണ്‍ പാതയിലൂടെ ഒരു കാര്‍ കടന്നു പോയാല്‍ ആവിശേഷം നാട്ടിലുള്ളവര്‍ മൊത്തം അറിയുമായിരുന്നു. ഇന്ന് ജനങ്ങള്‍ക്കതില്‍ അത്ഭുതമില്ല,അവരുടെ കണ്ണുകള്‍ വറ്‍ഷത്തിലൊരിക്കല്‍ കാണുന്ന അമ്പാസ്സഡറില്‍നിന്നും മണിക്കൂറില്‍ ചീറിപ്പായുന്ന ആഡംഭര കാറിലേക്ക് ഉയര്‍ന്നിരിക്കുന്നു. അതുകൊണ്ട് തന്നെ എന്റെ വരവ് അവര്‍ അറിഞ്ഞു കാണാന്‍ സാദ്യതയില്ല. വണ്ടി ഇടവഴിക്കടുത്ത് നിര്‍ത്തി ഞാന്‍ വീട്ടിലേക്ക് നടന്നു. ആ മണ്ണിന്റെ ഗന്ധം കൊണ്ട് തന്നെ ഞാന്‍ ഉന്‍മേഷവാനായി. ബെല്ല് അടിച്ചപ്പോള്‍ വാതില്‍ തുറന്നത് ചെറിയ പെങ്ങളാണ്. "ഉമ്മാ........കാക്ക........" എന്ന ശബ്ദത്തോടെ അവള്‍ തിരിച്ചോടി. പിന്നെയുള്ള അഞ്ച് നിമിഷം എന്റെ എഴുത്തിനേക്കാളും നിങ്ങള്‍ക്ക് ഊഹിക്കാനാകും. "എന്തേ ഇജ്ജൊന്നും കൊണ്ടോന്നിട്ടില്ലേ........?" എന്ന അയല്‍വാസി താത്തയുടെ ചോദ്യമാണ് ടാക്സിക്കാരനെ ഓര്‍മ്മയാക്കിയത്. ഞാന്‍ അനിയനേയും കൂട്ടി ടാക്സിക്ക് അടുത്തെത്തി. ഒറ്റക്ക് അവിടെ നിന്നും ഇവ്ടെ വരെ കൊണ്ട് വന്ന പെട്ടി, എന്തോ ഗള്‍ഫുകാരനായത് കൊണ്ടാകാം പൊന്തുന്നില്ല. ഡ്രൈവറും അനിയനും കൂടി വീട്ടിലെത്തിച്ചു. ശേഷം ഡ്രൈവറെ പൈസയും കൊടുത്ത് പറഞ്ഞ് വിട്ടു. അപ്പോഴേക്കും സമയം അഞ്ചര ആയിരിക്കുന്നു. "മോനേ നോമ്പ് തൊറക്കാന്‍ ഉമ്മ ഒന്നും ഉണ്ടാക്കീട്ടില്ല, ഇന്ന് രണ്ടോട്ത്ത് നോമ്പ് തോറണ്ട്. മോനും ഹാജ്യാരോട്ക്ക് പോരെ, എല്ലാരോടും ചെല്ലാന്‍ പര്‍ഞ്ഞതാണ്". മനസ്സില്ലാ മനസ്സോടെ ഞാനും പോയി. അവിടെ ചെന്നപ്പോള്‍ ഞാന്‍ ആകെ വല്ലാത്തൊരു അവസ്ത്ഥയിലായി. ആരോടൊക്കെയോ സലാം പറഞ്ഞു, അരോടൊക്കെയോ സലാം മടക്കി. ഗള്‍ഫിന്റെ ആദിപത്യം കൊണ്ട് അതൊരു ഫാഷന്‍ ആയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഒരുപാട് ആളുകളും വാഹാനങ്ങളും തിങ്ങി നിറഞ്ഞ് നില്‍ക്കുന്നുണ്ട്. അങ്ങോട്ട് ഇരുന്നോളൂ എന്നൊരാള്‍ പറഞ്ഞു. എല്ലവരും ഇരിക്കുന്ന കൂട്ടത്തില്‍ ഞാനും ഇരുന്നു. ബാങ്ക് വിളിച്ചു, എല്ലാവരും എഴുന്നേറ്റ് പോകുന്നുണ്ട്. നാടോടുമ്പോള്‍ നടുകേ എന്ന് പറഞ്ഞ പോലെ ഞാനും നടന്നു. ഒരു മൂലയില്‍ ഭക്ഷണങ്ങളും എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ട്, ആവശ്യക്കാരനെടുത്ത് കഴിക്കാന്‍ പാകത്തില്‍. എല്ലാവരും എന്തൊക്കെയോ എടുത്ത് കഴിക്കുന്നു, ഞാനും എന്തൊക്കെയോ എടുത്ത് കഴിച്ചു. തിരിച്ച് മുന്‍ വശത്തേക്ക് വന്നപ്പോള്‍ ആരും ആരേയും കാത്ത് നില്‍കാതെ പോകുന്നത് കാണുന്നുണ്ട്. ഞാന്‍ ഒരു നിമിഷം ശംഗിച്ച് നിന്ന് ചുറ്റും നോക്കി. പറഞ്ഞിട്ടും പറഞ്ഞിട്ടും യാത്ര ആവാത്ത ടോര്‍ച്ചിന്റെ മൂടും തിരിച്ച് നില്‍ ക്കുന്ന മോല്യേരെയും അവിടെയെങ്ങും കാണുന്നില്ല. എല്ലാ തലേകെട്ട് കാരും ഒരോ ക്വാളിസ്സിലേക്കും ഇന്നോവയിലേക്കും കയറുന്നത് കാണാമായിരുന്നു. ഇതായിരുന്നോ ഞാന്‍ വര്‍ഷങ്ങള്‍ കൊണ്ട് ആഗ്രഹിച്ച് കാത്തിരുന്ന നാട്ടിലെ നോമ്പ് തുറ. ഇതിനേക്കള്‍ എത്രയോ ഭേദമാണ് അങ്ങ് അറബി നാട്ടില്‍ സൌദിയുടെ ഔതാര്യം പോലെ കിട്ടുന്ന മോരും റൊട്ടിയും................ വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ ഞാന്‍ ആലോചിച്ചു പോയി. പത്ത് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഇതേ ഹാജിയാരുടെ വീട്ടിലെ നോമ്പ് തുറ. അന്ന് കോണ്‍ക്രീറ്റ് മാളികയല്ല, ഹാജിയാര് ഹാജിയാരുമല്ല. അത്തരം നോമ്പ് തുറകള്‍ ഇനിയും അവശേഷിക്കുന്നുണ്ടാകുമെന്ന വിചാരത്തില്‍ ആണല്ലോ ഇത്രയും ആഗ്രഹിച്ച് ഞാന്‍ ഇവിടെ എത്തിയത്.......................
Friday, September 5, 2008
ഒരു തിരിച്ചു പോക്ക്.............
ഈ എയര്‍പോര്‍ട്ടിന്റെ വിശാലതയിലൂടെ എത്രയോ തവണ കടന്നു പൊയിട്ടുണ്ട്. ഈ യാത്രക്കും പ്രത്യേകിച്ച് പുതുമയൊന്നുമില്ല. ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഒരു മലയാളി വന്നു ലഗ്ഗേജ് ഉണ്ടോ എന്നു ചോദിച്ചു.ഉണ്ടെങ്കില്‍ അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. ആദ്യം ഞാന്‍ ഒന്നു അന്ധാളിച്ചു. ശമ്പളം കിട്ടിയതും കടം വാങ്ങിയതും എല്ലാം ചേര്‍ത്ത് നാട്ടിലുള്ളവരുടെ മുഖം ഒന്നു തെളിയാന്‍ വേണ്ടി ഒപ്പിച്ചു വച്ചതും കൂട്ടുകാര്‍ എന്തുദ്ദേശത്തില്‍ തന്നതായാലും അവരുടെ വീടുകളില്‍ കൊടുക്കാനുള്ളതും എല്ലാം കൂടി അഡ്ജസ്റ്റ് ചെയ്യുകയോ............ കാരണം മലയാളിയുടെ അഡ്ജസ്റ്റ് ചെയ്യലിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ടേ...................
പെട്ടെന്ന് ഒര്‍മ്മ വന്നത് റിയാദിലെ ഒരു ദിവസത്തെ ജെയില്‍ വാസമാണ്. അതിനുള്ളിലും ഒരു മലയാളി സുഹുര്‍ത്ത് വന്നു ചോദിച്ചു അഡ്ജസ്റ്റ് ചെയ്യണോ എന്ന്. അന്ന് ഈ അഡ്ജസ്റ്റിന് ഒരുപാട് അര്‍ത്ഥമുള്ള കാര്യം എനിക്കറിയില്ലായിരുന്നു. ഞാന്‍ കരുതി മലയാളി അല്ലെ, എന്റെ തെറ്റിന് 24 മണിക്കൂര്‍ കെടുക്കണമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. " ആ ഇക്കാ... " അതു കേട്ടതും അയാള്‍ തിരിഞ്ഞു നടന്നു. ഒരു കയ്യില്‍ വലിയ പുതപ്പും മറുകയ്യില്‍ ഒരു കോസടിയുമായി ചിരിക്കുന്ന മുഖത്തോടെ അയാള്‍ വന്നു. എനിക്ക് സന്തോഷമായി കാരണം 10 പേര്‍ക്ക് ഇരിക്കുവാന്‍ പറ്റുന്ന സ്ത്ഥലത്ത് 100 ആള്‍ ഇരിക്കുന്നതില്‍ ഒരാളായിരുന്നു ഞാന്‍. ചിരിക്കുന്ന മുഖത്തോടെ പുതപ്പും കോസടിയും എനിക്കു തന്ന് പറഞ്ഞു " ആ മൂലയില്‍ എവിടെയെങ്കിലും വിരിച്ച് കിടന്നോ." സിഗ്രെറ്റ് വേണോ എന്നു ചോദിച്ചു. വലിച്ച് ശീലമില്ലെങ്കിലും വെറുതെ ഇരിക്കുകയല്ലേ ഒന്നു വലിക്കാം എന്നു കരുതി. "ആ..." എന്നു പറഞ്ഞു. അയാള്‍ ഒരു സിഗ്രെറ്റ് കത്തിച്ചു തന്നു. എന്നിട്ട് പറഞ്ഞു "ഒരു 35 റിയാല്‍ എടുക്ക്. " ഞാന്‍ ചോദിച്ചു എന്തിനാണെന്ന് ? "കോസടിക്ക് 20ഉം പുതപ്പിന് 10ഉം ഒരു ദിവസത്തെ വാടകയാണ്. സിഗ്രെറ്റിന് 5ഉം ആണ് വില. " ഞാന്‍ ആലോചിച്ചു കത്തിച്ച സിഗ്രെറ്റ് ഏതായാലും മടക്കി കൊടുക്കുവാന്‍ പറ്റില്ല. "ഇക്കാ...എനിക്ക് പുതപ്പും കോസടിയും വേണ്ട" എന്നു പറഞ്ഞു. "ഏയ്...അതു പറ്റില്ല. ഇത് ഉള്ളിലുള്ള പോലീസ് കാരുടേതാണ് ഞാന്‍ നിനക്ക് ഒരു സഹായം ചെയ്തതാണ്,പൈസ കൊടുത്തേ പറ്റൂ...." പിന്നെ കൂടുതല്‍ പ്രശ്നമക്കാന്‍ നിന്നില്ല 35 റിയാല്‍ എടുത്ത് കൊടുത്തു. അയാള്‍ വീണ്ടും ചിരിച്ചു.മലയാളിയുടെ അഡ്ജസ്റ്റ് പോലെ ചിരിക്കും രണ്ട് അര്‍ത്ഥങ്ങളുണ്ടെന്ന് എനിക്ക് തോന്നിയ നിമിഷം.
"ആ ഭായ്.... ലഗ്ഗേജ് ഉണ്ടോ?" എന്ന ചോദ്യമാണ് എന്നെ ചിന്തയില്‍ നിന്ന് മാറ്റിയത്. ഞാന്‍ പറഞ്ഞു "എന്റെ കയ്യില്‍ കുറച്ചു ലഗ്ഗേജേ ഉള്ളൂ. " "പ്രശ്നമില്ല പകുതി പൈസ നിങ്ങള്‍ തന്നാല്‍ മതി." എന്ന് പറഞ്ഞു അയാള്‍. മുഴുവനും അതിന്റെ പകുതിയും കൊടുത്താലും വേണ്ടില്ല എന്നു കരുതി ഞാന്‍ മുന്നോട്ട് നീങ്ങി. കാരണം ഇതൊരു പൊലിസുകാരന്റെ അഡ്ജസ്റ്റ്മന്റ് ആണെങ്കിലോ??????? പിന്നെ നാട്ടിലുള്ളവരുടെ മുഖം വെളുപ്പിക്കാന്‍ ഒരു ചാക്ക് കുമ്മായം വാങ്ങേണ്ടി വരും. ഒരു വിധം ഉന്തു കൊണ്ടും തള്ളു കൊണ്ടും കണ്ണ് കണ്ടും വിമാനത്തില്‍ കയറി പറ്റി. ഉടന്‍ തന്നെ കൂട്ടുകാരന്റെ ഫോണ്‍ വന്നു "എന്തായി?" കൂട്ടുകാരനോടുള്ള സ്നേഹമോ? അതോ കൊടുത്തു വിട്ട സാധനം സുരക്ഷിതമോ എന്നറിയാനുള്ള വെമ്പലോ? എന്തായാലും അവന്‍ വിളിച്ചു. " ഞാന്‍ ഉള്ളിലെത്തി ഇരുന്നു". "നീ നാട്ടില്‍ എത്തിയിട്ട് വിളിക്ക്, കാശിനു വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കില്‍ ഈ നമ്പറില്‍ മിസ്സ് കാള്‍ അടിച്ചാല്‍ മതി". ഞാന്‍ അറിയാതെ ചിരിച്ചു പോയി. എത്ര എത്ര പ്രവാസികള്‍, എത്ര എത്ര മിസ്സ് കളുകള്‍. തിരിച്ച് എത്തിയാല്‍ "നീ വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ടൈറ്റില്‍ ആയിരുന്നു" എന്ന ഡയലോഗും. പ്രവാസിയുടെ ഈ ഡയലോഗിന് മലയാളിയുടെപ്രവാസ കാലത്തോളം പഴക്കമുണ്ടാകും.... !!!!

Wednesday, September 3, 2008
ഒരു വൈകുന്നേരം................
ഇവിടെ ഇങ്ങിനെ ഇരിക്കുവാന്‍ നല്ല രസമാണു. ഈ പാടവും പാടവരമ്പും പൊടിപടര്‍ന്ന പന്തുകളി കണ്ടവും എല്ലാം മനസ്സിനു കുളിര്‍മ്മ തരുന്ന ഒരു കാഴ്ച്ചയാണു. അങ്ങു ദൂരെ അക്കരയിലൂടെ ആരോ നടന്നു വരുന്നതു കാണുന്നുണ്ട്. ഈ വൈകുന്നേരത്തെ ഉഷാറാക്കന്‍ പഴക്കം നൂറ്റാണ്ടല്ലെങ്കിലും പറച്ചിലില്‍ നൂറ്റാണ്ടാക്കുന്ന ആ വെളക്കൂതി പീടികയുടെ അമരക്കാരന്‍ കോയാമുക്കയാണെന്നു കരുതി ഞാനും നടന്നു. വഴിയില്‍ കണ്ടവരോടൊക്കെ കുശലം പറഞ്ഞു. "എന്നാണു തിരിച്ചു പൊവുന്നത്?" എന്ന ചോദ്യത്തിനു നാളിതുവരെ ജീവിച്ചാല്‍ കിട്ടുന്ന വെറുപ്പിണ്റ്റെ എല്ലാ ശക്തിയും സമഹരിച്ചു ഞാന്‍ ഉള്ളിലൊതുക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു :"ഇനി ഒരു മാസം കൂടിയുണ്ട്" അപ്പോഴേക്കും അടുത്ത ചൊദ്യം വരവായി "എന്താ പണിയില്ലേ ,എന്താ ഇത്ര ലീവ്?" അതിനു മറുപടി ഒരു ചിരി മാത്രമാക്കി ഞാന്‍ വീണ്ടും നടന്നു. അങ്ങാടിയില്‍ എത്തിയപ്പോള്‍ പഴയ ഓടിട്ട കെട്ടിടത്തിനു പകരം കോണ്‍ഗ്രീറ്റ് കെട്ടിടങ്ങളാണെങ്കിലും ആ വായുവില്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ എല്ലാം അവിടെ തന്നെയുണ്ട്. 10 വര്‍ഷംമുന്‍പ് വിട്ടു പോരുമ്പോഴുള്ള ആ രാത്രി ഭരണ കൂട്ടത്തിണ്റ്റെ ഇരിപ്പിടങ്ങളും, ഉള്ളില്‍ ദേഷ്യമാണെങ്കിലും പുറമേ ചിരിക്കുന്ന കാരണവന്‍മാരും, ആ സൈക്കിള്‍ വാടക കടയും... എല്ലാം അവിടെ തന്നെയുണ്ട്. ഞാന്‍ അതിശയിച്ചു പോയി. ഇത്രയും ഭംഗിയുണ്ടായിരുന്നോ ഈ ഗ്രാമ പീടികയ്ക്ക്. എന്തേ അന്നതു അറിയാതെ പോയത്..... ?എല്ലാം കഴിഞ്ഞു കോയാമുക്കാണ്റ്റെ പീഡികയിലെത്തി. മുസ്ള്യാര്‍ ഒരു ഭാഗത്തിരുന്നു ചായ കുടിക്കുന്നുണ്ട്, ആ ചായയുടെ ഗ്ളാസ്സ് കണ്ടപ്പോഴേ മനസ്സിലായി അങ്ങു ദൂരേ നിന്നു നടന്നു വന്നത് മൂപ്പരു തന്നെയാണെന്ന്. 10 കൊല്ലം മുന്നെ ഞാന്‍ കേട്ടിട്ടുണ്ട് അന്നത്തെ റോത്ത്മാന്‍ ഗള്‍ഫുകാരുടെ വായയില്‍ നിന്ന്. ഇന്നലെ വരെ മൂപ്പരെ പറ്റിച്ചുംകടം പറഞ്ഞും പോയ കഥയോര്‍ക്കാതെ അറബി കടലിനപ്പുറത്ത് ഏതോ അറബി കുടിക്കുന്ന ചായ ഗ്ളാസ് കണ്ട് ഒരിക്കല്‍ പോലും കൈകൊണ്ട് പിടിച്ചു നോക്കാത്ത ഗ്ളാസ്സിണ്റ്റെ മഹിമ പറഞ്ഞു. " ഹും........ നിങ്ങള്‍ എങ്ങിനെയാണു ഈ ഗ്ളാസ്സില്‍ ചായ കുടിക്കുന്നത് ? ഇവിടെ ബലദിയ ഡിപ്പാര്‍ട്ട്മണ്റ്റ് ഒന്നും വരില്ലേ...? എന്തണു പറഞ്ഞതെന്നു മനസ്സിലായില്ലെങ്കിലും എണ്റ്റെ ഗ്ളാസ്സിനെയാണു കുറ്റം പറഞ്ഞതെന്നു മനസ്സിലാക്കി. "അണ്റ്റെ ബാപ്പ രാവിലെ ഇവിടെ വരും ഇണ്റ്റെ ഓസി ചായ കുടിച്ചാന്‍, ഓനോട് ചൊയിച്ചാല്‍ അറിയാം കോയാമൂണ്റ്റെ ഗ്ളാസ്സിണ്റ്റെ മഹത്വം." ഇത്രയും പറഞ്ഞു തീര്‍ന്നപ്പോഴേക്കും റോത്ത്മാന്‍ ഗള്‍ഫ്കാരന്‍ രണ്ട് വരമ്പ് താണ്ടി കഴിഞ്ഞിരുന്നു അടുത്ത സ്വീകരണം ഏറ്റുവാങ്ങാന്‍. " ആ....എന്നാ ഇജ്ജ് വന്നത് " എന്ന ശബ്ദം കേട്ടണു ചിന്തയില്‍ നിന്നും ഉണര്‍ന്നത്. "ആ....ഞാന്‍ വന്നിട്ട് രണ്ട് ദിവസമായി." കുശലങ്ങള്‍ക്കൊക്കെ ശേഷം മൂപ്പരുടെ വക ഒരു ചായയും കിട്ടി. റോത്ത്മാന്‍ ഗള്‍ഫ് കാരണ്റ്റെ ചിന്ത അല്ലെങ്കിലും ചായ ഗ്ളാസ്സ് എണ്റ്റെ മനസ്സിനൊരു ഇളക്കം തട്ടിച്ചു. അതോ 10 വര്‍ഷം കൊണ്ട് ഒരു റോത്ത്മാന്‍ കാരനായോ.....?എന്നും അറിയില്ല. എന്നാലും ഈ ചായക്ക് നൂറ്റാണ്ടിണ്റ്റെ സ്വാദുണ്ട്. അതും നുണഞ്ഞിരിക്കുമ്പോഴാണു "ഇക്കാ.....ഇക്കാ...." എന്ന എണ്റ്റെ ഭാര്യയുടെ ഉരുട്ടിവിളി കേട്ടുണര്‍ന്നത്. "എന്താ നിങ്ങള്‍ പണിക്കു പോകുന്നില്ലേ...? അപ്പോഴാണു ഞാന്‍ അറിയുന്നത്.........................................

Subscribe to:
Posts (Atom)