Wednesday, September 10, 2008

ഇതും ഒരു നോമ്പ്‌ കാലം..........

വിമാനത്തിന്റെ ഏസിയില്‍ നിന്നും പുറത്ത്‌ ഇറങ്ങിയപ്പോഴേ മനസ്സിലായി വെയിലിനെ നോമ്പ്‌ തളര്‍ത്തിയിട്ടില്ലെന്ന്‌. പക്ഷെ ചിലരുടെയെങ്കിലും മുഖത്ത്‌ ഒരു ക്ഷീണം കാണുന്നുണ്ട്‌. ഒരുപാട്‌ നേരത്തെ കസ്റ്റംസ്‌ ചെക്കിംഗ്‌ എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ സമയം ഏകദേശം മൂന്ന്‌ മണി ആയിരിക്കും. വെള്ളം വറ്റിയ കണ്ണോട്‌ കൂടി ഒരുപാട്‌ ആളുകള്‍ സ്വീകരിക്കാന്‍ കാത്തു നില്‍പ്പുണ്ട്‌. അവരുടെ ഇടയിലേക്ക്‌ തുറിച്ച കണ്ണുമായി ഞാന്‍ പരതി നോക്കി. അതിലൊന്നും എന്നെ പരതുന്ന കണ്ണുകള്‍ ഞാന്‍ കണ്ടില്ല. അവരെ പറഞ്ഞിട്ടും കാര്യമില്ല. മൂന്ന് തവണ ടിക്കറ്റ്‌ ഓകെ ആക്കി ക്യാന്‍സല്‍ ചെയ്തതല്ലേ. ലഗ്ഗേജും തള്ളി ഞാന്‍ പുറത്തേക്ക്‌ നടന്നു. അവിടെ കണ്ണിനു കുലിര്‍മ തരുന്നത്‌ കാണാതിരിക്കാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക്‌ ശേഷം കണ്ട്‌ മുട്ടുന്ന മകനേയും,ഭര്‍ത്തവിനേയും പരസ്പരം കെട്ടിപിടിച്ച്‌ പറയാനുള്ളതെല്ലാം ഒരു കണ്ണീരില്‍ ഒതുക്കുന്ന ആ രംഗം ഏത്‌ പ്രവാസിക്കും മനസ്സിന്റെ ഉള്ളില്‍ ഒരു വേദന രൂപപ്പെടുത്തും. നേരെ ടാക്സിയുടെ അടുത്ത്‌ ചെന്ന്‌ നാട്ടിലേക്കുള്ള ചാര്‍ജ്‌ പറഞ്ഞുറപ്പിച്ച്‌ ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടു. ഡിക്കി തുറന്ന്‌ ഡ്രൈവര്‍ കുറച്ച്‌ അകലേക്ക്‌ മാറി നിന്നു. പെട്ടി ഡിക്കിയില്‍ വെക്കാന്‍ ഒരു കൈ സഹായിക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു :"അയ്യോ..... അത്‌ പ്രശ്നമാകും, അത്‌ അവരുടെ പണിയാണ്‌. നിങ്ങള്‍ക്ക്‌ ഒറ്റക്ക്‌ കയറ്റാമെങ്കില്‍ കയറ്റിക്കോളൂ, പ്രശ്നമില്ല". വിമാനത്തില്‍ വലിയ പെട്ടി കയറ്റാത്തത്‌ കൊണ്ട്‌ ഞാന്‍ കഷ്ടിച്ച്‌ അത്‌ ഡിക്കിയില്‍ കയറ്റി ഇട്ടു. യാത്രക്കിടെ ഡ്രൈവര്‍ ഒരുപാട്‌ കാര്യങ്ങള്‍ പറഞ്ഞു. "എനിക്ക്‌ ആ പെട്ടി പിടിച്ചു തരാന്‍ കഴിയാഞ്ഞിട്ടല്ല, എനിക്ക്‌ മൂന്ന്‌ മക്കളാണ്‌. അവന്‍മാര്‍ അവിടെ ജോലി ചെയ്യാന്‍ അനുവദിക്കില്ല". ഇതെല്ലാം കേട്ട്‌ ഒന്നു കണ്ണടച്ച്‌ തുറന്നപ്പോഴേക്കും വീടിന്റെ ഭാഗത്തേക്ക്‌ തിരിയാനുള്ള വഴിയെത്തിയിരുന്നു. ആ ചെറിയ അങ്ങാടിയിലൂടെ അമ്പാസ്സഡര്‍ കടന്ന്‌ പോകുന്നതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. പണ്ടൊക്കെ ആ ചെമ്മണ്‍ പാതയിലൂടെ ഒരു കാര്‍ കടന്നു പോയാല്‍ ആവിശേഷം നാട്ടിലുള്ളവര്‍ മൊത്തം അറിയുമായിരുന്നു. ഇന്ന് ജനങ്ങള്‍ക്കതില്‍ അത്ഭുതമില്ല,അവരുടെ കണ്ണുകള്‍ വറ്‍ഷത്തിലൊരിക്കല്‍ കാണുന്ന അമ്പാസ്സഡറില്‍നിന്നും മണിക്കൂറില്‍ ചീറിപ്പായുന്ന ആഡംഭര കാറിലേക്ക്‌ ഉയര്‍ന്നിരിക്കുന്നു. അതുകൊണ്ട്‌ തന്നെ എന്റെ വരവ്‌ അവര്‍ അറിഞ്ഞു കാണാന്‍ സാദ്യതയില്ല. വണ്ടി ഇടവഴിക്കടുത്ത്‌ നിര്‍ത്തി ഞാന്‍ വീട്ടിലേക്ക്‌ നടന്നു. ആ മണ്ണിന്റെ ഗന്ധം കൊണ്ട്‌ തന്നെ ഞാന്‍ ഉന്‍മേഷവാനായി. ബെല്ല് അടിച്ചപ്പോള്‍ വാതില്‍ തുറന്നത്‌ ചെറിയ പെങ്ങളാണ്‌. "ഉമ്മാ........കാക്ക........" എന്ന ശബ്ദത്തോടെ അവള്‍ തിരിച്ചോടി. പിന്നെയുള്ള അഞ്ച്‌ നിമിഷം എന്റെ എഴുത്തിനേക്കാളും നിങ്ങള്‍ക്ക്‌ ഊഹിക്കാനാകും. "എന്തേ ഇജ്ജൊന്നും കൊണ്ടോന്നിട്ടില്ലേ........?" എന്ന അയല്‍വാസി താത്തയുടെ ചോദ്യമാണ്‌ ടാക്സിക്കാരനെ ഓര്‍മ്മയാക്കിയത്‌. ഞാന്‍ അനിയനേയും കൂട്ടി ടാക്സിക്ക്‌ അടുത്തെത്തി. ഒറ്റക്ക്‌ അവിടെ നിന്നും ഇവ്ടെ വരെ കൊണ്ട്‌ വന്ന പെട്ടി, എന്തോ ഗള്‍ഫുകാരനായത്‌ കൊണ്ടാകാം പൊന്തുന്നില്ല. ഡ്രൈവറും അനിയനും കൂടി വീട്ടിലെത്തിച്ചു. ശേഷം ഡ്രൈവറെ പൈസയും കൊടുത്ത്‌ പറഞ്ഞ്‌ വിട്ടു. അപ്പോഴേക്കും സമയം അഞ്ചര ആയിരിക്കുന്നു. "മോനേ നോമ്പ്‌ തൊറക്കാന്‍ ഉമ്മ ഒന്നും ഉണ്ടാക്കീട്ടില്ല, ഇന്ന് രണ്ടോട്ത്ത്‌ നോമ്പ്‌ തോറണ്ട്‌. മോനും ഹാജ്യാരോട്ക്ക്‌ പോരെ, എല്ലാരോടും ചെല്ലാന്‍ പര്‍ഞ്ഞതാണ്‌". മനസ്സില്ലാ മനസ്സോടെ ഞാനും പോയി. അവിടെ ചെന്നപ്പോള്‍ ഞാന്‍ ആകെ വല്ലാത്തൊരു അവസ്ത്ഥയിലായി. ആരോടൊക്കെയോ സലാം പറഞ്ഞു, അരോടൊക്കെയോ സലാം മടക്കി. ഗള്‍ഫിന്റെ ആദിപത്യം കൊണ്ട്‌ അതൊരു ഫാഷന്‍ ആയിട്ടുണ്ടെന്ന് എനിക്ക്‌ മനസ്സിലായി. ഒരുപാട്‌ ആളുകളും വാഹാനങ്ങളും തിങ്ങി നിറഞ്ഞ്‌ നില്‍ക്കുന്നുണ്ട്‌. അങ്ങോട്ട്‌ ഇരുന്നോളൂ എന്നൊരാള്‍ പറഞ്ഞു. എല്ലവരും ഇരിക്കുന്ന കൂട്ടത്തില്‍ ഞാനും ഇരുന്നു. ബാങ്ക്‌ വിളിച്ചു, എല്ലാവരും എഴുന്നേറ്റ്‌ പോകുന്നുണ്ട്‌. നാടോടുമ്പോള്‍ നടുകേ എന്ന് പറഞ്ഞ പോലെ ഞാനും നടന്നു. ഒരു മൂലയില്‍ ഭക്ഷണങ്ങളും എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ട്‌, ആവശ്യക്കാരനെടുത്ത്‌ കഴിക്കാന്‍ പാകത്തില്‍. എല്ലാവരും എന്തൊക്കെയോ എടുത്ത്‌ കഴിക്കുന്നു, ഞാനും എന്തൊക്കെയോ എടുത്ത്‌ കഴിച്ചു. തിരിച്ച്‌ മുന്‍ വശത്തേക്ക്‌ വന്നപ്പോള്‍ ആരും ആരേയും കാത്ത്‌ നില്‍കാതെ പോകുന്നത്‌ കാണുന്നുണ്ട്‌. ഞാന്‍ ഒരു നിമിഷം ശംഗിച്ച്‌ നിന്ന് ചുറ്റും നോക്കി. പറഞ്ഞിട്ടും പറഞ്ഞിട്ടും യാത്ര ആവാത്ത ടോര്‍ച്ചിന്റെ മൂടും തിരിച്ച്‌ നില്‍ ക്കുന്ന മോല്യേരെയും അവിടെയെങ്ങും കാണുന്നില്ല. എല്ലാ തലേകെട്ട്‌ കാരും ഒരോ ക്വാളിസ്സിലേക്കും ഇന്നോവയിലേക്കും കയറുന്നത്‌ കാണാമായിരുന്നു. ഇതായിരുന്നോ ഞാന്‍ വര്‍ഷങ്ങള്‍ കൊണ്ട്‌ ആഗ്രഹിച്ച്‌ കാത്തിരുന്ന നാട്ടിലെ നോമ്പ്‌ തുറ. ഇതിനേക്കള്‍ എത്രയോ ഭേദമാണ്‌ അങ്ങ്‌ അറബി നാട്ടില്‍ സൌദിയുടെ ഔതാര്യം പോലെ കിട്ടുന്ന മോരും റൊട്ടിയും................ വീട്ടിലേക്ക്‌ നടക്കുന്നതിനിടയില്‍ ഞാന്‍ ആലോചിച്ചു പോയി. പത്ത്‌ കൊല്ലങ്ങള്‍ക്ക്‌ മുന്‍പ്‌ ഇതേ ഹാജിയാരുടെ വീട്ടിലെ നോമ്പ്‌ തുറ. അന്ന് കോണ്‍ക്രീറ്റ്‌ മാളികയല്ല, ഹാജിയാര് ഹാജിയാരുമല്ല. അത്തരം നോമ്പ്‌ തുറകള്‍ ഇനിയും അവശേഷിക്കുന്നുണ്ടാകുമെന്ന വിചാരത്തില്‍ ആണല്ലോ ഇത്രയും ആഗ്രഹിച്ച്‌ ഞാന്‍ ഇവിടെ എത്തിയത്‌.......................

13 comments:

രസികന്‍ said...

ആദ്യ തേങ്ങ ഞാൻ തന്നെ ഉടയ്ക്കുന്നു

എവിടെയാ ഈ ഓമച്ചപ്പുഴ?

അനുഭവക്കുറിപ്പുകൾ നന്നാവുന്നുണ്ട് , ഒരു പ്രവാസിയുടെ ജീവിതത്തിലെ ചില ചിത്രങ്ങൾ പകർത്തിയത് ശരിക്കും നന്നായി

ഇനിയും ഒരുപാടൊരുപാടെഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

സസ്നേഹം രസികൻ

അജ്ഞാതന്‍ said...

കാലം മാറുകയാണ് മാഷെ..ആര്‍ക്കും കാത്തു നിക്കാതെ...ഒരു പത്തു കൊല്ലം കൂടി കഴിഞ്ഞാല്‍ നോമ്പ് തന്നെ അന്നത്തെ ആളുകള്‍ക്കു അറിയുമോ എന്നു നാം ഭയപ്പെടേണ്ടിയിരിക്കുന്നു....

അസ്‌ലം said...

കൊള്ളാം നന്നായിട്ടുണ്ട്. ഇനിയും എഴുതണം. രസികൻ ചോദിച്ച പോലെ എവിടെയാണ് ഈ ഓമച്ചപ്പുഴ?

Omachappuzha said...

രസികൻ : നന്ദി രസികാ..... ആദ്യ തേങ്ങ ഉടച്ചതിൽ.
ഓമച്ചപ്പുഴ കേരളത്തിലെ ഒരൂ കൊച്ച് ഗ്രാമമാണ് തിരൂർ എന്ന് കേട്ടിട്ടുണ്ടോ? ഏകതേശം അടുത്തായി വരും.
ഒരിക്കൽ കൂടി നന്ദി.
നിങ്ങളുടെ എല്ലാവരുടേയും സപ്പോർട്ട് ഉണ്ടെങ്കിൽ ഇനിയും എഴുതുന്നതാണ്.
നന്ദി!!!

അജ്ഞാതൻ : ഇയാൾ പറഞ്ഞത് വാസ്ത്ഥ്വമാണ്.പക്ഷേ വരും തലമുറക്ക് ഇനി നമ്മളാണ് കാത്ത് സൂക്ഷിക്കാൻ പടിപ്പ്പിക്കേണ്ടത്.നമ്മുടെ കാരണവന്മാർ നമ്മെ പടിപ്പിച്ച പോലെ......

മനു : നന്ദി. രസികനോട് മേല്പറഞ്ഞ അതേ മറുപടി വായിക്കുക.നന്ദി!!!!

എല്ലാവർക്കും അഭിപ്രായം അറിയിച്ചതിൽ നന്ദി!!!!!

സസ്നേഹം,
ഓമച്ചപ്പുഴ.

siva // ശിവ said...

നാം തന്നെ ഈ പാരമ്പര്യത്തെ നശിപ്പിക്കുകയും അതിനെക്കുറിച്ച് വ്യാകുലപ്പെടുകയും ചെയ്യുന്നു...

നിരക്ഷരൻ said...

എല്ലാ‍ം ഒരുപാട് മാറിയിരിക്കുന്നു മാഷേ.. നാടും നാട്ടാരും എല്ലാം. നന്നായി എഴുതിയിരിക്കുന്നു. ഇനിയും എഴുതൂ...

ഓ:ടോ:- ദ, ധ, ദ്ധ, എന്നിങ്ങനെയുള്ള അക്ഷരങ്ങള്‍ പിശകാതെ ശ്രദ്ധിക്കണേ....

Omachappuzha said...

ശിവ : ശരി തന്നെ.പക്ഷേ അത് ഒന്ന് മാറി നിന്ന് ചിന്തിക്കുമ്പോൾ നാം തന്നെയാണ് വിഷമിക്കുന്നതും. ഇന്ന്ത്തെ കാലത്ത് നമുക്ക് നാട്ടിൽ ചുമ്മാ ജീവിക്കാൻ ഒക്കുകയില്ലല്ലോ??

നിരക്ഷരൻ : അതെ എല്ലാം മാറിയിരിക്കുന്നു. ഇനി അങ്ങനെ ഒരു കാലം നമ്മുടെ എല്ലാം ഓർമ്മയിൽ മാത്രമേ അവശേഷിക്കൂ.......
ഷരി അതെല്ലാം ഇനി ശ്രദ്ധിച്ച് എഴുതാം. അതു വേഗത കൂടുമ്പോൾ പിഴച്ച് പോകുന്നതാണ്. പിന്നെ ഞാൻ ഈ രംഗത്ത് പുതിയതല്ലേ അല്പം ക്ഷമിക്കൂ‍ മാഷേ........

സസ്നേഹം,
ഓമച്ചപ്പുഴ

Dewdrops said...

ഓമച്ചപ്പുഴയുടെ അനുഭവക്കുറിപ്പുകള്‍ നന്നാവുന്നുണ്ട്.
ഇനിയും എഴുതണം,പിന്നെ ഞാനും ഈ രംഗത്ത് പുതിയതാണ്.എന്റെ ബ്ലോഗും ഒന്നു തുറന്ന് നോക്കണം.

എന്ന് കുഞ്ഞിമണി.

Ramya said...

രസികന്‍ അടിച തേങയുടെ ക്ഷ്ണം ഞാന്‍ എടുക്കുന്നു .വളരെ നന്നായിരിക്കുന്നു.ഇനിയും പ്രതീക്സിക്കുന്നു ഇതുപോലെ

Omachappuzha said...

കുഞ്ഞിമണി : ബൂലോകത്തേക്ക് സ്വാ‍ഗതം.
അഭിനന്ദനത്തിന് നന്ദി.ഇനിയും ഇവിടെ വരിക.

അർഷാദ് : തേങ്ങയുടെ കഷ്‌ണം എടുത്തോളൂ...
നിങ്ങൾക്കു പ്രതീക്ഷിക്കാം..... ഞാൻ എഴുതണമല്ലൊ!!!!!!!!!!!!! :-)

സസ്നേഹം,
ഓമച്ചപ്പുഴ.

ഹരിയണ്ണന്‍@Hariyannan said...

റംദാന്‍ കരീം!

ആചാരാനുഷ്ഠാനങ്ങള്‍ വെറും ഫാഷനായി അധഃപതിക്കുന്നത് ഖേദകരം തന്നെ!

എന്റെ കൂടെ ജോലിചെയ്യുന്ന സുഹൃത്ത് പറഞ്ഞു,ഈ നോമ്പുകാലം മുതല്‍ അവരും പര്‍ദ്ദയിട്ടുതുടങ്ങുന്നുവെന്ന്!

എന്താണ് പെട്ടെന്നങ്ങനെയെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്..
“കഴിഞ്ഞതവണ നാട്ടില്പോയപ്പോള്‍ അനിയത്തിയൊക്കെ ഇട്ടിരിക്കുന്നു.ഇത്താത്ത മാത്രം ഇതെന്താ ഇടാത്തതെന്ന് ചോദിച്ചു.എന്നാപ്പിന്നെ നാട്ടില്‍പ്പോകുന്നേനുമുമ്പേ തുടങ്ങിയേക്കാമെന്നുവച്ചു!”

ഇതൊക്കെയൊരു ‘വഴിപാട്’ആയിപ്പോകുന്നല്ലോ?! അല്ലേ?!

Rejeesh Sanathanan said...

മാറുകയാണ് എല്ലാം..മാറ്റം അനിവാര്യമാണ്.എങ്കിലും...

Sameelpkm said...

excellent keep it up