Wednesday, September 3, 2008

ഒരു വൈകുന്നേരം................

ഇവിടെ ഇങ്ങിനെ ഇരിക്കുവാന്‍ നല്ല രസമാണു. ഈ പാടവും പാടവരമ്പും പൊടിപടര്‍ന്ന പന്തുകളി കണ്ടവും എല്ലാം മനസ്സിനു കുളിര്‍മ്മ തരുന്ന ഒരു കാഴ്ച്ചയാണു. അങ്ങു ദൂരെ അക്കരയിലൂടെ ആരോ നടന്നു വരുന്നതു കാണുന്നുണ്ട്‌. ഈ വൈകുന്നേരത്തെ ഉഷാറാക്കന്‍ പഴക്കം നൂറ്റാണ്ടല്ലെങ്കിലും പറച്ചിലില്‍ നൂറ്റാണ്ടാക്കുന്ന ആ വെളക്കൂതി പീടികയുടെ അമരക്കാരന്‍ കോയാമുക്കയാണെന്നു കരുതി ഞാനും നടന്നു. വഴിയില്‍ കണ്ടവരോടൊക്കെ കുശലം പറഞ്ഞു. "എന്നാണു തിരിച്ചു പൊവുന്നത്‌?" എന്ന ചോദ്യത്തിനു നാളിതുവരെ ജീവിച്ചാല്‍ കിട്ടുന്ന വെറുപ്പിണ്റ്റെ എല്ലാ ശക്തിയും സമഹരിച്ചു ഞാന്‍ ഉള്ളിലൊതുക്കി പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു :"ഇനി ഒരു മാസം കൂടിയുണ്ട്‌" അപ്പോഴേക്കും അടുത്ത ചൊദ്യം വരവായി "എന്താ പണിയില്ലേ ,എന്താ ഇത്ര ലീവ്‌?" അതിനു മറുപടി ഒരു ചിരി മാത്രമാക്കി ഞാന്‍ വീണ്ടും നടന്നു. അങ്ങാടിയില്‍ എത്തിയപ്പോള്‍ പഴയ ഓടിട്ട കെട്ടിടത്തിനു പകരം കോണ്‍ഗ്രീറ്റ്‌ കെട്ടിടങ്ങളാണെങ്കിലും ആ വായുവില്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ എല്ലാം അവിടെ തന്നെയുണ്ട്‌. 10 വര്‍ഷംമുന്‍പ്‌ വിട്ടു പോരുമ്പോഴുള്ള ആ രാത്രി ഭരണ കൂട്ടത്തിണ്റ്റെ ഇരിപ്പിടങ്ങളും, ഉള്ളില്‍ ദേഷ്യമാണെങ്കിലും പുറമേ ചിരിക്കുന്ന കാരണവന്‍മാരും, ആ സൈക്കിള്‍ വാടക കടയും... എല്ലാം അവിടെ തന്നെയുണ്ട്‌. ഞാന്‍ അതിശയിച്ചു പോയി. ഇത്രയും ഭംഗിയുണ്ടായിരുന്നോ ഈ ഗ്രാമ പീടികയ്ക്ക്‌. എന്തേ അന്നതു അറിയാതെ പോയത്‌..... ?എല്ലാം കഴിഞ്ഞു കോയാമുക്കാണ്റ്റെ പീഡികയിലെത്തി. മുസ്ള്യാര്‍ ഒരു ഭാഗത്തിരുന്നു ചായ കുടിക്കുന്നുണ്ട്‌, ആ ചായയുടെ ഗ്ളാസ്സ്‌ കണ്ടപ്പോഴേ മനസ്സിലായി അങ്ങു ദൂരേ നിന്നു നടന്നു വന്നത്‌ മൂപ്പരു തന്നെയാണെന്ന്‌. 10 കൊല്ലം മുന്നെ ഞാന്‍ കേട്ടിട്ടുണ്ട്‌ അന്നത്തെ റോത്ത്മാന്‍ ഗള്‍ഫുകാരുടെ വായയില്‍ നിന്ന്‌. ഇന്നലെ വരെ മൂപ്പരെ പറ്റിച്ചുംകടം പറഞ്ഞും പോയ കഥയോര്‍ക്കാതെ അറബി കടലിനപ്പുറത്ത്‌ ഏതോ അറബി കുടിക്കുന്ന ചായ ഗ്ളാസ്‌ കണ്ട്‌ ഒരിക്കല്‍ പോലും കൈകൊണ്ട്‌ പിടിച്ചു നോക്കാത്ത ഗ്ളാസ്സിണ്റ്റെ മഹിമ പറഞ്ഞു. " ഹും........ നിങ്ങള്‍ എങ്ങിനെയാണു ഈ ഗ്ളാസ്സില്‍ ചായ കുടിക്കുന്നത്‌ ? ഇവിടെ ബലദിയ ഡിപ്പാര്‍ട്ട്മണ്റ്റ്‌ ഒന്നും വരില്ലേ...? എന്തണു പറഞ്ഞതെന്നു മനസ്സിലായില്ലെങ്കിലും എണ്റ്റെ ഗ്ളാസ്സിനെയാണു കുറ്റം പറഞ്ഞതെന്നു മനസ്സിലാക്കി. "അണ്റ്റെ ബാപ്പ രാവിലെ ഇവിടെ വരും ഇണ്റ്റെ ഓസി ചായ കുടിച്ചാന്‍, ഓനോട്‌ ചൊയിച്ചാല്‍ അറിയാം കോയാമൂണ്റ്റെ ഗ്ളാസ്സിണ്റ്റെ മഹത്വം." ഇത്രയും പറഞ്ഞു തീര്‍ന്നപ്പോഴേക്കും റോത്ത്മാന്‍ ഗള്‍ഫ്കാരന്‍ രണ്ട്‌ വരമ്പ്‌ താണ്ടി കഴിഞ്ഞിരുന്നു അടുത്ത സ്വീകരണം ഏറ്റുവാങ്ങാന്‍. " ആ....എന്നാ ഇജ്ജ്‌ വന്നത്‌ " എന്ന ശബ്ദം കേട്ടണു ചിന്തയില്‍ നിന്നും ഉണര്‍ന്നത്‌. "ആ....ഞാന്‍ വന്നിട്ട്‌ രണ്ട്‌ ദിവസമായി." കുശലങ്ങള്‍ക്കൊക്കെ ശേഷം മൂപ്പരുടെ വക ഒരു ചായയും കിട്ടി. റോത്ത്മാന്‍ ഗള്‍ഫ്‌ കാരണ്റ്റെ ചിന്ത അല്ലെങ്കിലും ചായ ഗ്ളാസ്സ്‌ എണ്റ്റെ മനസ്സിനൊരു ഇളക്കം തട്ടിച്ചു. അതോ 10 വര്‍ഷം കൊണ്ട്‌ ഒരു റോത്ത്മാന്‍ കാരനായോ.....?എന്നും അറിയില്ല. എന്നാലും ഈ ചായക്ക്‌ നൂറ്റാണ്ടിണ്റ്റെ സ്വാദുണ്ട്‌. അതും നുണഞ്ഞിരിക്കുമ്പോഴാണു "ഇക്കാ.....ഇക്കാ...." എന്ന എണ്റ്റെ ഭാര്യയുടെ ഉരുട്ടിവിളി കേട്ടുണര്‍ന്നത്‌. "എന്താ നിങ്ങള്‍ പണിക്കു പോകുന്നില്ലേ...? അപ്പോഴാണു ഞാന്‍ അറിയുന്നത്‌.........................................

4 comments:

ബൈജു സുല്‍ത്താന്‍ said...

സ്വാഗതം

നരിക്കുന്നൻ said...

നല്ല സ്വപ്നം. പ്രവാസി എന്നും കാണാൻ കൊതിക്കുന്ന സ്വപ്നം. വളരെ മനോഹരമായ അവതരണം.

ജിജ സുബ്രഹ്മണ്യൻ said...

ആചാര്യന്റെ പോസ്റ്റ് വഴി ഇവിടെത്തി.നല്ല അവതരണം.പക്ഷേ ആ കളര്‍ കാരണം വായനാ സുഖം കുറയുന്നുuഎന്ന്റ്റെ മാത്രം തോന്നല്‍ ആണെങ്കില്‍ ക്ഷമിച്ചേക്കണേ.

Omachappuzha said...

നന്ദി കൂട്ടുകാരെ..........

ബൈജു : നന്ദി!!!
നരിക്കുന്നന്‍ : നന്ദി, അതെ ഏതൊരു പ്രവാസിയുടേയും മനസ്സിലെ ഒരു സ്വപ്നമാണ് നാട്....

കാന്താരിക്കുട്ടി : അഭിപ്രായ പ്രകാരം കളര്‍ മാറ്റിയിട്ടുണ്ട്.ഇനിയും അഭിപ്രായങള്‍ അറിയിക്കണം.

എല്ലാവര്‍ക്കും അഭിപ്രായങള്‍ അറിയിച്ചതിന്ന് നന്ദി!!!!!

എന്ന്
ഓമച്ചപ്പുഴ.....